Skip to content
ഉല്‍പത്തി 36:1-8

ഉല്‍പത്തി 36:1-8

1
എദോം എന്ന ഏശാവിന്റെ വംശപാരമ്പൎയ്യമാവിതു:
2
ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
3
യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാൎയ്യമാരായി പരിഗ്രഹിച്ചു.
4
ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
5
ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
6
എന്നാൽ ഏശാവ് തന്റെ ഭാൎയ്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
7
അവൎക്കു ഒന്നിച്ചു പാൎപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാൎത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
8
അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപൎവ്വതത്തിൽ കുടിയിരുന്നു.
Settings

Reading Style

Typeface

Font Size 19px

Options