Skip to content

Paul സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Contends with Elymas the sorcerer

7 വാക്യങ്ങൾ · 103 വശങ്ങൾ

Contends with Elymas the sorcerer സംബന്ധിച്ച വാക്യങ്ങൾ

  1. അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.

  2. അവൻ ബുദ്ധിമാനായ സെൎഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബൎന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.

  3. എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അൎത്ഥം - അവരോടു എതിൎത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.

  4. അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂൎണ്ണനായി അവനെ ഉറ്റുനോക്കി:

  5. ഹേ സകലകപടവും സകല ധൂൎത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കൎത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?

  6. ഇപ്പോൾ കൎത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂൎയ്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.

  7. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കൎത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.