The Tribe Of Dan സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Bounds of its inheritance
Bounds of its inheritance സംബന്ധിച്ച വാക്യങ്ങൾ
ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കുവന്നു.
അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
ഏലോൻ, തിമ്ന, എക്രോൻ,
എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,
യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
മേയൎക്കോൻ, രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.