ഉള്ളടക്കത്തിലേക്ക് പോകുക

The Tribe Of Asher സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Bounds of their inheritance

8 വാക്യങ്ങൾ · 21 വശങ്ങൾ

"The Tribe Of Asher" തിരയുക

Bounds of their inheritance സംബന്ധിച്ച വാക്യങ്ങൾ

  1. ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.

  2. അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ,

  3. അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കൎമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,

  4. സൂൎയ്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്‌വരയിലും എത്തി ഇടത്തോട്ടു കാബൂൽ,

  5. ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.

  6. പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.

  7. ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവൎക്കുണ്ടായിരുന്നു.

  8. ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.