Skip to content

Apostles സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Names of

11 വാക്യങ്ങൾ · 11 വശങ്ങൾ

Names of സംബന്ധിച്ച വാക്യങ്ങൾ

  1. പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,

  2. അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്,

  3. തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കൎയ്യോത്താ യൂദാ.

  4. ശിമോന്നു പത്രൊസ് എന്നു പേരിട്ടു;

  5. സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവൎക്കു ഇടിമക്കൾ എന്നൎത്ഥമുള്ള ബൊവനേൎഗ്ഗെസ് എന്നു പേരിട്ടു —

  6. അന്ത്രെയാസ്, ഫിലിപ്പൊസ്, ബൎത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,

  7. തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോൎത്ത് യൂദാ എന്നിവരെ തന്നേ.

  8. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവൎക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.

  9. അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി,

  10. മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,

  11. യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീൎന്ന ഈസ്കായ്യോൎത്ത് യൂദാ എന്നിവർ തന്നേ.