ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലൂക്കൊസ് 18:32ഏകദേശം ക്രി.പി. 33

    അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും

  2. ലൂക്കൊസ് 18:33ഏകദേശം ക്രി.പി. 33

    മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു.

  3. ലൂക്കൊസ് 18:34ഏകദേശം ക്രി.പി. 33

    അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവൎക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.

  4. ലൂക്കൊസ് 18:35ഏകദേശം ക്രി.പി. 33

    അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.

  5. ലൂക്കൊസ് 18:36ഏകദേശം ക്രി.പി. 33

    പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.

  6. ലൂക്കൊസ് 18:37ഏകദേശം ക്രി.പി. 33

    നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.

  7. ലൂക്കൊസ് 18:38ഏകദേശം ക്രി.പി. 33

    അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.

  8. ലൂക്കൊസ് 18:39ഏകദേശം ക്രി.പി. 33

    മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.

  9. ലൂക്കൊസ് 18:40ഏകദേശം ക്രി.പി. 33

    യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.

  10. ലൂക്കൊസ് 18:41ഏകദേശം ക്രി.പി. 33

    അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കൎത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.

  11. ലൂക്കൊസ് 18:42ഏകദേശം ക്രി.പി. 33

    യേശു അവനോടു: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

  12. ലൂക്കൊസ് 18:43ഏകദേശം ക്രി.പി. 33

    ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.

  13. ലൂക്കൊസ് 19:1ഏകദേശം ക്രി.പി. 33

    അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ

  14. ലൂക്കൊസ് 19:2ഏകദേശം ക്രി.പി. 33

    ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,

  15. ലൂക്കൊസ് 19:3ഏകദേശം ക്രി.പി. 33

    യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളൎച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.

  16. ലൂക്കൊസ് 19:4ഏകദേശം ക്രി.പി. 33

    എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.

  17. ലൂക്കൊസ് 19:5ഏകദേശം ക്രി.പി. 33

    അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാൎക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.

  18. ലൂക്കൊസ് 19:6ഏകദേശം ക്രി.പി. 33

    അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.

  19. ലൂക്കൊസ് 19:7ഏകദേശം ക്രി.പി. 33

    കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാൎപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.

  20. ലൂക്കൊസ് 19:8ഏകദേശം ക്രി.പി. 33

    സക്കായിയോ നിന്നു കൎത്താവിനോടു: കൎത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രൎക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.

  21. ലൂക്കൊസ് 19:9ഏകദേശം ക്രി.പി. 33

    യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.

  22. ലൂക്കൊസ് 19:10ഏകദേശം ക്രി.പി. 33

    കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.

  23. ലൂക്കൊസ് 19:11ഏകദേശം ക്രി.പി. 33

    അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവൎക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:

  24. ലൂക്കൊസ് 19:12ഏകദേശം ക്രി.പി. 33

    കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.

  25. ലൂക്കൊസ് 19:13ഏകദേശം ക്രി.പി. 33

    അവൻ പത്തു ദാസന്മാരെ വിളിച്ചു അവൎക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.