ഉള്ളടക്കത്തിലേക്ക് പോകുക

Issachar

38 വാക്യങ്ങൾ · 18 കുടുംബാംഗങ്ങൾ

Issachar പരാമർശിക്കുന്ന വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. യിസ്രായേലിന്റെ പുത്രന്മാരാവിതു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,

  2. ഗേൎശോമിന്റെ മക്കൾക്കു കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.

  3. യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും

  4. യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.

  5. അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേർ.

  6. യിസ്സാഖാൎയ്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്നു അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.

  7. യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർകൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

  8. യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;

  9. വലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവൎക്കു വേണ്ടി പ്രാൎത്ഥിച്ചു:

  10. ശിമെയൊന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഓഹരി ഒന്നു.

  11. യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഓഹരി ഒന്നു.

  12. തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.

  13. ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തിൽ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;