Zoar സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Not destroyed with Sodom and Gomorrah
Not destroyed with Sodom and Gomorrah സംബന്ധിച്ച വാക്യങ്ങൾ
ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും.
അവൻ അവനോടു: ഇക്കാൎയ്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.
ബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ടു ആ പട്ടണത്തിന്നു സോവർ എന്നു പേരായി.
ലോത്ത് സോവരിൽ കടന്നപ്പോൾ സൂൎയ്യൻ ഉദിച്ചിരുന്നു.
അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പൎവ്വതത്തിൽ ചെന്നു പാൎത്തു; സോവരിൽ പാൎപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാൎത്തു.