Precious Stones സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Adorning the breastplate of judgment
Adorning the breastplate of judgment സംബന്ധിച്ച വാക്യങ്ങൾ
അതിൽ കൽപതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ലു, വജ്രം.
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂൎയ്യം, സുഗന്ധിക്കല്ലു.
നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂൎയ്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം.
അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.
രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂൎയ്യം, സുഗന്ധിക്കല്ലു.
നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂൎയ്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.