Skip to content

Hypocrites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Simon

11 വാക്യങ്ങൾ · 43 വശങ്ങൾ

Simon സംബന്ധിച്ച വാക്യങ്ങൾ

  1. ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേൎന്നു നിന്നു, വലിയ വീൎയ്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.

  2. അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമൎയ്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.

  3. അവർ ചെന്നു, അവൎക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവൎക്കായി പ്രാൎത്ഥിച്ചു.

  4. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കൎത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.

  5. അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവൎക്കു പരിശുദ്ധാത്മാവു ലഭിച്ചു.

  6. അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവൎക്കു ദ്രവ്യം കൊണ്ടുവന്നു:

  7. ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

  8. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

  9. നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാൎയ്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.

  10. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കൎത്താവിനോടു പ്രാൎത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

  11. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.