Skip to content

Jonathan

6 വാക്യങ്ങൾ · 2 കുടുംബാംഗങ്ങൾ

Jonathan പരാമർശിക്കുന്ന വാക്യങ്ങൾ

  1. രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദൎശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.

  2. അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ടു; നിങ്ങൾ കേൾക്കുന്ന വൎത്തമാനം ഒക്കെയും അവർമുഖാന്തരം എന്നെ അറിയിപ്പിൻ.

  3. എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു തങ്ങളെത്തന്നേ കാണിപ്പാൻ പാടില്ലാതിരുന്നതുകൊണ്ടു ഏൻ-രോഗെലിന്നരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കയും ചെയ്യും;

  4. അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നു: അവർ നീർതോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവർ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.

  5. അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവൎത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

  6. യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.