സങ്കീര്ത്തനങ്ങള് 106:27-38
27
അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവൎക്കു വിരോധമായി തന്റെ കൈ ഉയൎത്തി സത്യംചെയ്തു.
28
അനന്തരം അവർ ബാൽപെയോരിനോടു ചേൎന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.
29
ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവൎക്കു തട്ടി.
30
അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിൎത്തലാകയും ചെയ്തു.
31
അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
32
മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33
അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34
യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല.
35
അവർ ജാതികളോടു ഇടകലൎന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
36
അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവൎക്കൊരു കണിയായി തീൎന്നു.
37
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.
38
അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീൎന്നു.
Settings