സങ്കീര്‍ത്തനങ്ങള്‍ 106:34-46
34
യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല.
35
അവർ ജാതികളോടു ഇടകലൎന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
36
അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവൎക്കൊരു കണിയായി തീൎന്നു.
37
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.
38
അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീൎന്നു.
39
ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കൎമ്മങ്ങളാൽ പരസംഗം ചെയ്തു.
40
അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു.
41
അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു.
42
അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവൎക്കു കീഴടങ്ങേണ്ടിവന്നു.
43
പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.
44
എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
45
അവൻ അവൎക്കായി തന്റെ നിയമത്തെ ഓൎത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
46
അവരെ ബദ്ധരാക്കി കൊണ്ടുപോയവൎക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
Settings