Skip to content
യാക്കോബ് 4:7-8

യാക്കോബ് 4:7-8

കീഴടങ്ങാനും മാനസാന്തരപ്പെടാനുമുള്ള ആഹ്വാനം

7
ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിൎത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
8
ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;

ഈ ഭാഗം പഠിക്കുക

ഈ ഭാഗത്തിനായുള്ള വ്യാഖ്യാനം.

തിരുവെഴുത്തുകളിൽ മറ്റെവിടെയൊക്കെ ഇത് പറയുന്നു.

  • സങ്കീര്‍ത്തനങ്ങള്‍ 145:18

    യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവൎക്കും, സത്യമായി തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവൎക്കും സമീപസ്ഥനാകുന്നു.
    8-ാം വാക്യത്തിൽ നിന്ന്
  • 1 പത്രൊസ് 5:8

    നിൎമ്മദരായിരിപ്പിൻ; ഉണൎന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
    7-ാം വാക്യത്തിൽ നിന്ന്
  • 1 പത്രൊസ് 5:9

    ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവൎഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂൎത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിൎത്തു നില്പിൻ.
    7-ാം വാക്യത്തിൽ നിന്ന്
  • എഫെസ്യര്‍ 4:27

    പിശാചിന്നു ഇടം കൊടുക്കരുതു.
    7-ാം വാക്യത്തിൽ നിന്ന്
  • എബ്രായര്‍ 10:22

    നാം ദുൎമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂൎണ്ണനിശ്ചയം പൂണ്ടു പരമാൎത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
    8-ാം വാക്യത്തിൽ നിന്ന്
  • എഫെസ്യര്‍ 6:11

    പിശാചിന്റെ തന്ത്രങ്ങളോടു എതിൎത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗം ധരിച്ചുകൊൾവിൻ.
    7-ാം വാക്യത്തിൽ നിന്ന്
  • എഫെസ്യര്‍ 6:12

    നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വൎല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
    7-ാം വാക്യത്തിൽ നിന്ന്
  • മലാഖി 3:7

    നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.
    8-ാം വാക്യത്തിൽ നിന്ന്
  • സെഖര്യാവ് 1:3

    ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
    8-ാം വാക്യത്തിൽ നിന്ന്
  • യെശയ്യാവ് 55:6

    യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.
    8-ാം വാക്യത്തിൽ നിന്ന്
  • യെശയ്യാവ് 55:7

    ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.
    8-ാം വാക്യത്തിൽ നിന്ന്
  • 1 പത്രൊസ് 5:6

    അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയൎത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
    7-ാം വാക്യത്തിൽ നിന്ന്
Settings

Reading Style

Typeface

Font Size 19px

Options