ഉള്ളടക്കത്തിലേക്ക് പോകുക

Vows സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of married women void without consent of husbands

7 വാക്യങ്ങൾ · 38 വശങ്ങൾ

Of married women void without consent of husbands സംബന്ധിച്ച വാക്യങ്ങൾ

  1. അവൾക്കു ഒരു നേൎച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവൎജ്ജനവ്രതമോ ഉള്ളപ്പോൾ

  2. അവൾ ഒരുത്തന്നു ഭാൎയ്യയാകയും ഭൎത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേൎച്ചകളും അവൾ നിശ്ചയിച്ച പരിവൎജ്ജനവ്രതവും സ്ഥിരമായിരിക്കും.

  3. എന്നാൽ ഭൎത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേൎച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവൎജ്ജനവ്രതവും അവൻ ദുൎബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.

  4. അവൾ ഭൎത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവൎജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു

  5. ഭൎത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേൎച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവൎജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.

  6. എന്നാൽ ഭൎത്താവു കേട്ട നാളിൽ അവയെ ദുൎബ്ബലപ്പെടുത്തി എങ്കിൽ നേൎച്ചകളോ പരിവൎജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭൎത്താവു അതിനെ ദുൎബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.

  7. ആത്മതപനം ചെയ്‌വാനുള്ള ഏതു നേൎച്ചയും പരിവൎജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുൎബ്ബലപ്പെടുത്തുവാനോ ഭൎത്താവിന്നു അധികാരം ഉണ്ടു.