ഉള്ളടക്കത്തിലേക്ക് പോകുക

Turtle Dove സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Burnt offering of

4 വാക്യങ്ങൾ · 11 വശങ്ങൾ

"Turtle Dove" തിരയുക

Burnt offering of സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവെക്കു അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അൎപ്പിക്കേണം.

  2. പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാൎശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം.

  3. അതിന്റെ തീൻപണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.

  4. അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളൎക്കേണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.