Skip to content

Tribute സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Exacted from all conquered nations

6 വാക്യങ്ങൾ · 24 വശങ്ങൾ

Exacted from all conquered nations സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ അവർ ഗെസേരിൽ പാൎത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാൎത്തു വരുന്നു.

  2. സെബൂലൂൻ കിത്രോനിലും നഹലോലിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീൎന്നു അവരുടെ ഇടയിൽ പാൎത്തു.

  3. നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാൎത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാൎത്തു; എന്നാൽ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികൾ അവൎക്കു ഊഴിയവേലക്കാരായിത്തീൎന്നു.

  4. അങ്ങനെ അമോൎയ്യൎക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാൎപ്പാനുള്ള താല്പൎയ്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീൎത്തു.

  5. അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന്നു ഫറവോൻ-നെഖോ ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.

  6. ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവൻ ദേശത്തു വരിയിട്ടു; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോൻ-നെഖോവിന്നു കൊടുത്തു.