ഉള്ളടക്കത്തിലേക്ക് പോകുക

The Scriptures സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Used against our spiritual enemies

5 വാക്യങ്ങൾ · 108 വശങ്ങൾ

Used against our spiritual enemies സംബന്ധിച്ച വാക്യങ്ങൾ

  1. അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

  2. യേശു അവനോടു: “നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.

  3. യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കൎത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

  4. പിശാചിന്റെ തന്ത്രങ്ങളോടു എതിൎത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗം ധരിച്ചുകൊൾവിൻ.

  5. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.