Mountains സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Afford refuge in time of danger
Afford refuge in time of danger സംബന്ധിച്ച വാക്യങ്ങൾ
സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പൎവ്വതത്തിലേക്കു ഓടിപ്പോയി.
മിദ്യാൻ യിസ്രായേലിൻമേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പൎവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുൎഗ്ഗങ്ങളും ശരണമാക്കി.
അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളൎപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവൎക്കു യോഗ്യമായിരുന്നില്ല.