Birds സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: What species were unclean
What species were unclean സംബന്ധിച്ച വാക്യങ്ങൾ
പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു,
കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്തു,
അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,
നത്തു, നീൎക്കാക്ക, കൂമൻ, മൂങ്ങ,
വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞാറ,
അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും
ചിറകുള്ള ഇഴജാതിയിൽ നാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്തു, കഴുകൻ,
ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു
അതതുവിധം കാക്ക,
ഒട്ടകപക്ഷി, പുള്ളു, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,
നത്തു, കൂമൻ, മൂങ്ങാ, വേഴാമ്പൽ,
കുടുമ്മച്ചാത്തൻ, നീർകാക്ക,
പെരുഞാറ, അതതുവിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയാകുന്നു.
ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്കു അശുദ്ധം; അവയെ തിന്നരുതു.