circa 1446 BC
Sinai & The Law
God meets Israel at Mount Sinai, reveals the Ten Commandments, and establishes the Tabernacle and the priestly covenant.
ഈ കാലത്തെ വാക്യങ്ങൾ
- ലേവ്യപുസ്തകം 2:11ഏകദേശം ക്രി.മു. 1490
നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
- ലേവ്യപുസ്തകം 2:12ഏകദേശം ക്രി.മു. 1490
അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അൎപ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുതു.
- ലേവ്യപുസ്തകം 2:13ഏകദേശം ക്രി.മു. 1490
നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേൎക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേൎക്കേണം.
- ലേവ്യപുസ്തകം 2:14ഏകദേശം ക്രി.മു. 1490
നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിൎത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അൎപ്പിക്കേണം.
- ലേവ്യപുസ്തകം 2:15ഏകദേശം ക്രി.മു. 1490
അതിന്മേൽ എണ്ണ ഒഴിച്ചു അതിൻമീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.
- ലേവ്യപുസ്തകം 2:16ഏകദേശം ക്രി.മു. 1490
ഉതിൎത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.
- ലേവ്യപുസ്തകം 3:1ഏകദേശം ക്രി.മു. 1490
ഒരുവന്റെ വഴിപാടു സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അൎപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അൎപ്പിക്കേണം.
- ലേവ്യപുസ്തകം 3:2ഏകദേശം ക്രി.മു. 1490
തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- ലേവ്യപുസ്തകം 3:3ഏകദേശം ക്രി.മു. 1490
അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും
- ലേവ്യപുസ്തകം 3:4ഏകദേശം ക്രി.മു. 1490
അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അൎപ്പിക്കേണം.
- ലേവ്യപുസ്തകം 3:5ഏകദേശം ക്രി.മു. 1490
അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.
- ലേവ്യപുസ്തകം 3:6ഏകദേശം ക്രി.മു. 1490
യഹോവെക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അൎപ്പിക്കേണം.
- ലേവ്യപുസ്തകം 3:7ഏകദേശം ക്രി.മു. 1490
ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അൎപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അൎപ്പിക്കേണം.
- ലേവ്യപുസ്തകം 3:8ഏകദേശം ക്രി.മു. 1490
തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- ലേവ്യപുസ്തകം 3:9ഏകദേശം ക്രി.മു. 1490
അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
- ലേവ്യപുസ്തകം 3:10ഏകദേശം ക്രി.മു. 1490
മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അൎപ്പിക്കേണം.
- ലേവ്യപുസ്തകം 3:11ഏകദേശം ക്രി.മു. 1490
പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.
- ലേവ്യപുസ്തകം 3:12ഏകദേശം ക്രി.മു. 1490
അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.
- ലേവ്യപുസ്തകം 3:13ഏകദേശം ക്രി.മു. 1490
അതിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- ലേവ്യപുസ്തകം 3:14ഏകദേശം ക്രി.മു. 1490
അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും
- ലേവ്യപുസ്തകം 3:15ഏകദേശം ക്രി.മു. 1490
അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവൻ യഹോവെക്കു ദഹനയാഗമായി തന്റെ വഴിപാടു അൎപ്പിക്കേണം.
- ലേവ്യപുസ്തകം 3:16ഏകദേശം ക്രി.മു. 1490
പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു.
- ലേവ്യപുസ്തകം 3:17ഏകദേശം ക്രി.മു. 1490
മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
- ലേവ്യപുസ്തകം 4:1ഏകദേശം ക്രി.മു. 1490
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- ലേവ്യപുസ്തകം 4:2ഏകദേശം ക്രി.മു. 1490
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാൎയ്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താൽ -