ഉള്ളടക്കത്തിലേക്ക് പോകുക

Ahasuerus

29 വാക്യങ്ങൾ · 2 കുടുംബാംഗങ്ങൾ

Ahasuerus പരാമർശിക്കുന്ന വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. യെഹൂദനായ മൊൎദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവൎക്കു ചട്ടമാക്കിയിരുന്നതുപോലെയും അവർ തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു

  2. അനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.

  3. യെഹൂദനായ മൊൎദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സൎവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.

  4. കല്ദയരാജ്യത്തിന്നു രാജാവായിത്തീൎന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാൎയ്യാവേശിന്റെ ഒന്നാം ആണ്ടിൽ,