ഉള്ളടക്കത്തിലേക്ക് പോകുക
വിലാപങ്ങള്‍ 3:48-54

ജനത്തിന്റെ നാശത്തെച്ചൊല്ലിയുള്ള കരച്ചിൽ

വിലാപങ്ങള്‍ 3:48-54
48
എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീൎത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
49
യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
50
എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
51
എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
52
കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
53
അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
54
വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options