Skip to content
ഉല്‍പത്തി 8:15-19

ഉല്‍പത്തി 8:15-19

15
ദൈവം നോഹയോടു അരുളിച്ചെയ്തതു:
16
നീയും നിന്റെ ഭാൎയ്യയും പുത്രന്മാരും പുത്രന്മാരുടെ ഭാൎയ്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.
17
പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സൎവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വൎദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
18
അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാൎയ്യയും പുത്രന്മാരുടെ ഭാൎയ്യമാരും പുറത്തിറങ്ങി.
19
സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽനിന്നു ഇറങ്ങി.
Settings

Reading Style

Typeface

Font Size 19px

Options