Skip to content
അപ്പൊസ്തലപ്രവൃത്തികള്‍ 20:13-16

മിലേത്തൊസിലേക്കുള്ള യാത്ര

അപ്പൊസ്തലപ്രവൃത്തികള്‍ 20:13-16
13
ഞങ്ങൾ മുമ്പായി കപ്പൽ കയറി പൌലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
14
അവൻ അസ്സൊസിൽ ഞങ്ങളോടു ചേൎന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി;
15
അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി.
16
കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options