Skip to content

Zabdi സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

6 വാക്യങ്ങൾ · 4 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

  1. എന്നാൽ യിസ്രായേൽമക്കൾ ശപഥാൎപ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കൎമ്മിയുടെ മകൻ ആഖാൻ ശപഥാൎപ്പിതവസ്തുവിൽ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു.

  2. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സൎഹ്യകുലം പിടിക്കപ്പെട്ടു; അവൻ സൎഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.

  3. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കൎമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.

  4. എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,

  5. മുന്തിരിത്തോട്ടങ്ങൾക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്കു ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.

  6. ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാൎത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമൻ അവന്റെ സഹോദരന്മാരിൽ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകൻ അബ്ദയും തന്നേ.