The Tribe Of Gad സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Spoiled the Hagarites
Spoiled the Hagarites സംബന്ധിച്ച വാക്യങ്ങൾ
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമൎത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
അവരുടെ നേരെ അവൎക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാൎത്ഥന കേട്ടരുളി.
അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ടു അധികംപേർ ഹതന്മാരായി വീണു. അവർ പ്രവാസകാലംവരെ അവൎക്കു പകരം പാൎത്തു.