Rebellion Against God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Should testify against
Should testify against സംബന്ധിച്ച വാക്യങ്ങൾ
നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.
അവർ മത്സരമുള്ളോരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.
ഇതിന്റെ അൎത്ഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ടു അവരോടു പറയേണ്ടതു: ബാബേൽരാജാവു യെരൂശലേമിലേക്കു വന്നു അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;
യിസ്രായേൽഗൃഹക്കരായ മത്സരികളോടു നീ പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും മതിയാക്കുവിൻ.