Quotations and Allusions സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Romans 9:27, »Though the number of the children of Israel...«
Romans 9:27, »Though the number of the children of Israel...« സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിൎണ്ണയിക്കപ്പെട്ടിരിക്കുന്നു.
എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കൎത്താവു സൎവ്വഭൂമിയുടെയും മദ്ധ്യേ നിൎണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.
കൎത്താവു ഭൂമിയിൽ തന്റെ വചനം നിവൎത്തിച്ചു ക്ഷണത്തിൽ തീൎക്കും” എന്നു വിളിച്ചു പറയുന്നു.