Quotations and Allusions സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1 Peter 3:10, »For he that will love life...«
1 Peter 3:10, »For he that will love life...« സംബന്ധിച്ച വാക്യങ്ങൾ
ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീൎഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?
ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
ദുഷ്പ്രവൃത്തിക്കാരുടെ ഓൎമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവൎക്കു പ്രതികൂലമായിരിക്കുന്നു.
“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
കൎത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാൎത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കൎത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാൎക്കു പ്രതികൂലമായിരിക്കുന്നു.”