Morning സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Offered a part of the daily sacrifice in
Offered a part of the daily sacrifice in സംബന്ധിച്ച വാക്യങ്ങൾ
യാഗപീഠത്തിന്മേൽ അൎപ്പിക്കേണ്ടതു എന്തെന്നാൽ: ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിൻകുട്ടി;
ഒരു ആട്ടിൻകുട്ടിയെ രാവിലെ അൎപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്തു അൎപ്പിക്കേണം.
ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.
ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേൎത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അൎപ്പിക്കേണം.
ഇതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപൎവ്വതത്തിൽവെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവെക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം.