ഉള്ളടക്കത്തിലേക്ക് പോകുക

Journey of Israel Through The Desert സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Moses striking the rock instead of speaking to it, disobeys God

5 വാക്യങ്ങൾ · 177 വശങ്ങൾ

Moses striking the rock instead of speaking to it, disobeys God സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക.

  2. എന്നാൽ അതു വെള്ളംതരും; പാറയിൽ നിന്നു അവൎക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു.

  3. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.

  4. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.

  5. മോശെ കൈ ഉയൎത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.