Journey of Israel Through The Desert സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Korah, &c punished
Korah, &c punished സംബന്ധിച്ച വാക്യങ്ങൾ
എന്നാൽ യഹോവ ഒരു അപൂൎവ്വകാൎയ്യം പ്രവൎത്തിക്കയും ഭൂമി വായ് പിളൎന്നു അവരെയും അവൎക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.
അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീൎന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളൎന്നു.
ഭൂമി വായ് തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേൎന്നിട്ടുള്ള എല്ലാവരെയും അവരുടെ സൎവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
അവരും അവരോടു ചേൎന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു.
അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഓടിപ്പോയി.
അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.