Houses സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Law respecting the sale of
Law respecting the sale of സംബന്ധിച്ച വാക്യങ്ങൾ
ഒരുത്തൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു സംവത്സരത്തെ അവധി ഉണ്ടു.
ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കേണ്ടാ.
മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവെക്കു വീണ്ടെടുപ്പു ഉണ്ടു; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.
എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യൎക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.
ലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവൎക്കുള്ള അവകാശമല്ലോ.