Hormah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A city southwest of the Dead Sea
A city southwest of the Dead Sea സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‌രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേൎച്ച നേൎന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാൎപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാൎപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോൎമ്മാ എന്നു പേരായി.