Skip to content

Esau സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Descendants of

20 വാക്യങ്ങൾ · 17 വശങ്ങൾ

Descendants of സംബന്ധിച്ച വാക്യങ്ങൾ

  1. ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.

  2. എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.

  3. രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.

  4. സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.

  5. ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.

  6. ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.

  7. അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.

  8. ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.

  9. യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.

  10. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.

  11. യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

  12. ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.

  13. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി.

  14. സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.

  15. ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.

  16. ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാൎയ്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.

  17. ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,

  18. ഒഹൊലീബാമാപ്രഭു, ഏലാപ്രഭു,

  19. പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,

  20. മിബ്സാൎപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.