ഉള്ളടക്കത്തിലേക്ക് പോകുക

Curse സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Against Adam and Eve

5 വാക്യങ്ങൾ · 9 വശങ്ങൾ

Against Adam and Eve സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകൎക്കും; നീ അവന്റെ കുതികാൽ തകൎക്കും.

  2. സ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗൎഭധാരണവും ഏറ്റവും വൎദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭൎത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.

  3. മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാൎയ്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും.

  4. മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.

  5. നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയൎപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.