Allegory സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Messiah's kingdom represented under, of the wolf and the lamb dwelling together
Messiah's kingdom represented under, of the wolf and the lamb dwelling together സംബന്ധിച്ച വാക്യങ്ങൾ
ചെന്നായി കുഞ്ഞാടിനോടുകൂടെ പാൎക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാൎക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
മുലകുടിക്കുന്ന ശിശു സൎപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.