ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 79:1-4

യെരൂശലേമും ദൈവാലയവും അശുദ്ധമാക്കപ്പെട്ടു

സങ്കീര്‍ത്തനങ്ങള്‍ 79:1-4
1
ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
2
അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു.
3
അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല.
4
ഞങ്ങൾ ഞങ്ങളുടെ അയല്ക്കാൎക്കു അപമാനവും ചുറ്റുമുള്ളവൎക്കു നിന്ദയും പരിഹാസവും ആയി തീൎന്നിരിക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options