Skip to content
സദൃശവാക്യങ്ങള്‍ 14:20-25

സദൃശവാക്യങ്ങള്‍ 14:20-25

20
ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു.
21
കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ.
22
ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവൎക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
23
എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചൎവ്വണംകൊണ്ടോ ഞെരുക്കമേ വരു.
24
ജ്ഞാനികളുടെ ധനം അവൎക്കു കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ.
25
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
Settings

Reading Style

Typeface

Font Size 19px

Options