നെഹെമ്യാവ് 11:1-4
1
ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാൎത്തു; ശേഷംജനം പത്തുപേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാൎക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാൎപ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
2
എന്നാൽ യെരൂശലേമിൽ പാൎപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
3
യെരൂശലേമിൽ പാൎത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാനഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാൎത്തു.
4
യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാൎത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമൎയ്യാവിന്റെ മകനായ സെഖൎയ്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
Settings