ഉള്ളടക്കത്തിലേക്ക് പോകുക
ഇയ്യോബ് 33:12-18

ദൈവത്തിന്റെ നീതിയും ആശയവിനിമയവും

ഇയ്യോബ് 33:12-18
12
ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.
13
നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാൎയ്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.
14
ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.
15
ഗാഢനിദ്ര മനുഷ്യൎക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദൎശനത്തിൽ തന്നേ,
16
അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
17
മനുഷ്യനെ അവന്റെ ദുഷ്കൎമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗൎവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.
18
അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options