അപ്പൊസ്തലപ്രവൃത്തികള്‍ 8:14-17
14
അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമൎയ്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.
15
അവർ ചെന്നു, അവൎക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവൎക്കായി പ്രാൎത്ഥിച്ചു.
16
അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കൎത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
17
അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവൎക്കു പരിശുദ്ധാത്മാവു ലഭിച്ചു.
Settings