Women സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Ornaments of
Ornaments of സംബന്ധിച്ച വാക്യങ്ങൾ
യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
അന്നു കൎത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
തകിട്ടുകൂടു, മോതിരം, മൂക്കുത്തി,
ഉത്സവ വസ്ത്രം, മേലാട, ശാല്‌വാ, ചെറുസഞ്ചി, ദൎപ്പണം, ക്ഷോമപടം,
കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.