The Tribe Of Reuben സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Families of
Families of സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;
ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കൎമ്മിയിൽനിന്നു കൎമ്മ്യകുടുംബം.
പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.
എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;