The Law of Moses സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: None to approach the Mount while God gave
None to approach the Mount while God gave സംബന്ധിച്ച വാക്യങ്ങൾ
യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമൎച്ചയായി കല്പിക്ക.
യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവൎക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.
മോശെ യഹോവയോടു: ജനത്തിന്നു സീനായിപൎവ്വത്തിൽ കയറുവാൻ പാടില്ല; പൎവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമൎച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവൎക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.