Prayer സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Lifting up the hands
Lifting up the hands സംബന്ധിച്ച വാക്യങ്ങൾ
ഞാൻ എന്റെ കൈകളെ വിശുദ്ധാന്തൎമ്മന്ദിരത്തിങ്കലേക്കുയൎത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കൎത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളൎന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലൎത്തുക.
ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയൎത്തി പ്രാൎത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.