ഉള്ളടക്കത്തിലേക്ക് പോകുക

Adah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Wife of Lamech

5 വാക്യങ്ങൾ · 2 വശങ്ങൾ

1. Wife of Lamech സംബന്ധിച്ച വാക്യങ്ങൾ

  1. ലാമെക്ക് രണ്ടു ഭാൎയ്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.

  2. ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാൎക്കും പിതാവായ്തീൎന്നു.

  3. അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവൎക്കും പിതാവായ്തീൎന്നു.

  4. സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീൎക്കുന്നവനായ്തീൎന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.

  5. ലാമെക്ക് തന്റെ ഭാൎയ്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാൎയ്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.