Skip to content
യോഹന്നാന്‍ 3:9-15

യോഹന്നാന്‍ 3:9-15

9
നിക്കൊദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10
യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
11
ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
12
ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വൎഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13
സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വൎഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വൎഗ്ഗത്തിൽ കയറീട്ടില്ല.
14
മോശെ മരുഭൂമിയിൽ സൎപ്പത്തെ ഉയൎത്തിയതുപോലെ മനുഷ്യപുത്രനെയും ഉയൎത്തേണ്ടതാകുന്നു.
15
അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options