Skip to content
യെശയ്യാവ് 5:8-12

യെശയ്യാവ് 5:8-12

8
തങ്ങൾ മാത്രം ദേശമദ്ധ്യേ പാൎക്കത്തക്കവണ്ണം മറ്റാൎക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേൎക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവൎക്കു അയ്യോ കഷ്ടം!
9
ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാൎപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
10
പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും.
11
അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവൎക്കും അയ്യോ കഷ്ടം!
12
അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options